Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനങ്ങള്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം കുറയ്ക്കണം'

P Chidambaram
ദില്ലി: കറണ്ട് അക്കൗണ്ട് കമ്മി കൂടിവരുന്ന സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങിക്കുട്ടുന്നത് ജനങ്ങള്‍ കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. അടുത്ത ഒരു വര്‍ഷത്തേക്ക് ജനങ്ങള്‍ സ്വര്‍ണത്തിന്റെ ഉപഭോഗം കുറച്ചില്ലെങ്കില്‍ കറണ്ട് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സാധിക്കുകയില്ലെന്ന് പി ചിദംബരം പറഞ്ഞു.

കറണ്ട് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍, ഒരു വര്‍ഷത്തേക്ക് സ്വര്‍ണത്തിനു പകരം ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താന്‍ ജനങ്ങള്‍ തയ്യാറാവണം. വ്യാപാര കമ്മിയാണ് രൂപയുടെ മുല്ല്യം ഇടിയാന്‍ കാരണം. വ്യാപാര കമ്മി നില നില്‍ക്കുന്ന ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നാണയത്തിന് ഇടിവ് സംഭവിക്കുന്നുണ്ട്. അതുകൊണ്ട് രൂപയുടെ മൂല്ല്യം ഇടിയുന്നതില്‍ പരിഭ്രാന്തി വേണ്ട. അദ്ദേഹം വ്യക്തമാക്കി.

രൂപയുടെ മൂല്ല്യം ഉയരും. കല്‍ക്കരി, പ്രകൃതി വാതകം എന്നിവയുടെ വിലത്തര്‍ക്കങ്ങല്‍ പരിഹരിച്ചു കൊണ്ടും വിവിധ മേഖലകളില്‍ വിദേശ നിക്ഷേപ പരിധി കൂട്ടിയും ഈ മാസം തന്നെ വിപുലമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് പി ചിദംബരം പറഞ്ഞു. പരിഷ്‌കരണ നടപടി ഏകദിന മാച്ച് പോലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം സംസ്ഥാനത്ത് സ്വര്‍ണ വില പവന് 80 രൂപ കൂടി 20,880 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 2610 രൂപയാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+