കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ തലാഖിനെതിരെ മുംബൈയില്‍ പ്രതിഷേധം

Google Oneindia Malayalam News

mobile talaq
മുംബൈ: ഓണ്‍ലൈനിലൂടെ തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുന്നതിനെതിരെ മുംബൈയില്‍ പ്രതിഷേധറാലി. ഫേസ്ബുക്ക്, സ്‌കൈപ്പ് മുതലായ വെബ് സൈറ്റുകളിലൂടെ തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുന്നത് തടയണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം. ഭാരതീയ മുസ്ലിം മഹിള ആന്ദോളന്‍ എന്ന സംഘടനയാണ് പ്രതിഷേധവുമായി പ്രകടനം സംഘടിപ്പിച്ചത്.

മതകാര്യങ്ങളില്‍ തീരുമാനം പറയുന്നത് സാമുദായിക സംഘര്‍ഷത്തിന് കാരണമാകും എന്ന് പേടിച്ച് സര്‍ക്കാരും ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. മഹാരാഷ്ട്രയില്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി രൂപീകരിക്കുന്ന പുതിയ നിയമത്തില്‍ തങ്ങളുടെ ആവശ്യം കൂടി ഉള്‍പ്പെടുത്തണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

മുംബൈയിലെ ആസാദ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച റാലിയില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ക്ക് കാരണമാകും. മുസ്ലിം വ്യക്തിഗത നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പരിഗണിച്ചിരുന്നില്ല.

ആ സാഹചര്യത്തിലാണ് പ്രതിഷേധക്കാര്‍ പ്രകനവുമായി രംഗത്തെത്തിയത്. സ്‌കൈപ്പിലൂടെയും ഫേസ്ബുക്കിലൂടെയും തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നതിനെതിരെ നേരത്തെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ സൈറ്റിലൂടെ തലാഖ് പറഞ്ഞ് പറഞ്ഞ് ബന്ധം ഒഴിവാക്കാമെന്ന് വരെ വ്യാഖ്യാനിക്കുന്നവര്‍ നാളെ മനസ്സില്‍ തലാഖ് പറഞ്ഞ് വേണമെങ്കിലും ബന്ധം ഒഴിവാക്കിയാല്‍ അതിശയിക്കാനില്ല.

English summary
Bharatiya Muslim Mahila Andolan group demands ban on divorce via Facebook and organize protest in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X