മാവോയിസ്റ്റുകള്‍ ട്രെയിന്‍ ആക്രമിച്ചു; 3 മരണം

ആക്രമണത്തില്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന് വെടിയേറ്റു. സി ആര്‍ പി എഫിന്റെ രണ്ട് കമ്പനി സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കുനേരെ നിറയൊഴിച്ച മാവോയിസ്റ്റുകള്‍ ഇവരുടെ സാധനസാമഗ്രികള്‍ കൊള്ളയടിക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവത്തെത്തുടര്‍ന്ന് ദില്ലി - ഹൗറ റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. ജമുയി ജില്ലയില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അക്രമം ഉണ്ടായത്. ആര്‍ പി എഫ് ജവാന്മാരെയാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഡി ജി പി പ്രതികരിച്ചു.












Click it and Unblock the Notifications