കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകള്‍ ട്രെയിന്‍ ആക്രമിച്ചു; 3 മരണം

Google Oneindia Malayalam News

bihar
പാറ്റ്‌ന: ബിഹാറില്‍ മാവോയിസ്റ്റ് സംഘം ട്രെയിന്‍ ആക്രമിച്ചു 3 പേരെ കൊലപ്പെടുത്തി. മരിച്ചവരില്‍ ഒരാള്‍ ട്രെയിനിന്റെ ലോക്കോപൈലറ്റാണ്. ധന്‍ബാദ് - പാറ്റ്‌ന ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടത്. ട്രെയിനിനു നേരെ നിറയൊഴിക്കുകയും യാത്രക്കാരെ കൊള്ളയിക്കുകയും ചെയ്തു. നൂറിലധികം ആളുകളാണ് അക്രമികളുടെ സംഘത്തില്‍ ഉണ്ടായിരുന്നത്.

ആക്രമണത്തില്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന് വെടിയേറ്റു. സി ആര്‍ പി എഫിന്റെ രണ്ട് കമ്പനി സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കുനേരെ നിറയൊഴിച്ച മാവോയിസ്റ്റുകള്‍ ഇവരുടെ സാധനസാമഗ്രികള്‍ കൊള്ളയടിക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവത്തെത്തുടര്‍ന്ന് ദില്ലി - ഹൗറ റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. ജമുയി ജില്ലയില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അക്രമം ഉണ്ടായത്. ആര്‍ പി എഫ് ജവാന്മാരെയാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഡി ജി പി പ്രതികരിച്ചു.

English summary
Naxals fires at Dhanbad - Patna intercity express. 5 injured in the incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X