കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരാവകാശം; വധേരയുടെ വിവരങ്ങള്‍ കിട്ടില്ല

Google Oneindia Malayalam News

robert vadra
ദില്ലി: റോബര്‍ട്ട് വധേരയുടെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപടുകള്‍ പരസ്യപ്പെടുത്തണമെന്ന ഹര്‍ജിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചത്.

റോബര്‍ട്ട് വധേരയുടെ വിവരങ്ങള്‍ നല്‍കുന്നത് പൊതുതാല്‍പര്യമുള്ള പദ്ധതികളെ പ്രതികൂലമായി ബാധിക്കും എന്ന് കാട്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അപേക്ഷ തള്ളിയത്. ഇക്കാരണം ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് കോടതി ഇയാളുടെ ആളുടെ ഹര്‍ജി തള്ളിയിരുന്നു.

ഡി എല്‍ എഫും - റോബര്‍ട്ട് വധേരയും തമ്മിലുള്ള ഭൂമി ഇടപാടിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം എന്നാണ് ഹര്‍ജിക്കാരനായ നൂതന്‍ താക്കൂറിന്റെ ആവശ്യം. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമര്‍പ്പിച്ച സത്യവാംഗ്മൂലത്തിന് കാരണമായ രേഖകള്‍ വേണമെന്ന് നൂതന്‍ താക്കൂര്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും അതും ലഭിച്ചില്ല.

രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ പരസ്യപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്. സോണിയാഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വധേരയ്‌ക്കെതിരെ നേരത്തെയും ഭൂമി ഇടപാടുകളില്‍ അഴിമതി നടത്തിയെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

English summary
Prime Minister's office refuse to give details of land dealing between Robert Vadra and DLF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X