കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിനെ വാങ്ങാനും ഓണ്‍ലൈന്‍!

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ഓണ്‍ലൈന്‍ രംഗത്ത് മാറ്റങ്ങള്‍ തേടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ആ മാറ്റത്തിന്റെ പ്രയോജനം സാധാരണക്കാരനും ലഭ്യമായല്‍ മാറ്റം നല്ലതിതിന് എന്ന് പറയാം. Quikr, OLX എന്നീ സൈറ്റുകളാണ് തങ്ങളുടെ പുതിയ തന്ത്രങ്ങള്‍ ഗ്രാമങ്ങളില്‍ പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്. പതിവ് ഉത്പ്പന്നങ്ങളുടെ ക്രയവിക്രയത്തില്‍ നിന്ന് തന്നെ മികച്ച പേര് നേടിയവര്‍ ഇനി മുതല്‍ തങ്ങളുടെ ശ്രദ്ധ ഗ്രാമങ്ങളില്‍ കൂടി കേന്ദ്രീകരിയ്ക്കാനാണ് ശ്രമിക്കുന്നത്.

Cow
കന്നുകാലികളെ വാങ്ങുന്നതും വില്‍ക്കുന്നതും പണ്ട് മുതല്‍ക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പതിവാണ്. കാലം മാറിയില്ലേ എന്നാല്‍ ഇനി വില്‍പ്പന ഓണ്‍ലൈനിലൂടെ തന്നെ ആയാലെന്താ? അതേ ഈ സാധ്യത തന്നെയാണ് സൈറ്റുകള്‍ പരീക്ഷിക്കാന്‍ പോകുന്നത്. ഇത്തരത്തില്‍ കന്നുകാലികളെ വില്‍ക്കാനുണ്ട് എന്നുള്ള ഗ്രാമത്തില്‍ നിന്നുള്ള ആള്‍ക്കാരുടെ പരസ്യങ്ങള്‍ ആദ്യം അതിശയിപ്പിച്ചെങ്കിലും പിന്നീട് അതൊരു സാധ്യതയായി മാറുകയായിരുന്നെന്ന OLX ലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പരമ്പരാഗത രീതികളില്‍ നിന്നും മാറി ഓണ്‍ലെനിലൂടെ നടത്തുന്ന ഇത്തരം വില്‍പ്പനകള്‍ക്ക് നല്ല പ്രതികരണം ലഭിയ്ക്കുന്നുണ്ട്.അതിനാല്‍ തന്നെ വളര്‍ത്തുമൃഗങ്ങളുടെ വിപണനം സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണര്‍ തങ്ങളുടെ സൈറ്റിലൂടെ കന്നുകാലികളെ വില്‍ക്കാറുണ്ടെന്നും എന്നാല്‍ ഇതിനെ പൂര്‍ണമായും അംഗീകരിയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Online classifieds players Quikr and Olx are finding good traction for their business from semi urban and rural areas in states like West Bengal, Tamil Nadu, Karnataka, Maharashtra, Orissa, Assam and Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X