കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണബിസ്‌ക്കറ്റുമായി യാത്രക്കാരന്‍ പിടിയില്‍

  • By Aswathi
Google Oneindia Malayalam News

Gold
കൊച്ചി: ഗള്‍ഫില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി അബ്ദുള്‍ സമദിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പൊതു വിപണിയില്‍ 52 ലക്ഷം രൂപ വിലവരുന്ന രണ്ടു കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.

ദുബായില്‍ നിന്ന് പുലര്‍ച്ചെയുള്ള എമിറേറ്റ് വിമാനത്തിലാണ് അബ്ദുള്‍ സമദ് നെടുമ്പാശേരിയില്‍ എത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇയളില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിശദമായ പരിശോധനയ്ക്കു ശേഷമാണ് എളുപ്പം കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍ ശരീരത്തില്‍ നിന്നും വസ്ത്രത്തില്‍ നിന്നും സ്വര്‍ണ ബിസ്‌ക്കറ്റ് കണ്ടെത്തിയത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇത് ആദ്യത്തെ സംഭവമല്ല. ഈ വര്‍ഷം തന്നെ നെടുമ്പാശേരിയില്‍ നിന്ന് പത്തു കോടിയിലധികം സ്വര്‍ണം അനധികൃതമായി കടത്താന്‍ ശ്രമിച്ച പത്തോളം പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. നെടുമ്പാശേരി വഴി സ്വര്‍ണ കടത്ത് വ്യപാകമാവുന്നതിന്റെ തെളിവാണിത്. പിടിയിലായ അബ്ദുള്‍ സമദിനെ കസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

English summary
Two kilogram of gold was seized from a passenger in Nedumbassery airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X