Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒത്തുകളി എപ്പിസോഡ് സിനിമയാക്കാന്‍ ശ്രീശാന്ത്

കൊച്ചി: കഴിഞ്ഞ ഒരുമാസത്തോളമായി താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒരു സിനിമയ്ക്കുള്ളത്രയും ഉണ്ടല്ലോ എന്ന് തോന്നിയാല്‍ ശ്രീശാന്തിനെ കുറ്റം പറയാന്‍ പറ്റില്ല. ഒത്തുകളിയുമായി ബന്ധപ്പെട്ട് അത്രമാത്രം കഥകളാണ് ശ്രീശാന്തിനെ കുറിച്ച് പോയദിവസങ്ങളില്‍ പുറത്തിറങ്ങിയത്. മുംബൈയിലെ ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട അന്ന് മുതല്‍ സൂത്രധാരനെന്നും ദാവൂദിന്റെ കണ്ണിയെന്നും ശ്രീശാന്തിനെക്കുറിച്ച് കഥകള്‍ വന്നു.

ഐ പി എല്ലിലെ ഒത്തുകളി എപ്പിസോഡ് ഒരു സിനിമയാക്കാനാണ് ശ്രീശാന്ത് ആലോചിക്കുന്നതത്രെ. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. അത്രയ്ക്കും ഭീകരമായ അനുഭവങ്ങളിലൂടെയാണ് താന്‍ കഴിഞ്ഞ ഒരു മാസമായി കടന്നുപോയതെന്നും താരം പറഞ്ഞു.

sreesanth

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലായിരുന്നു താന്‍. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി നിരവധി പരിക്കുകള്‍ പിടികൂടി. ശസ്ത്രക്രിയകള്‍ പലത് കഴിഞ്ഞു. ഇന്ത്യന്‍ ടീമില്‍ വീണ്ടും കളിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീശാന്ത്. കഴിഞ്ഞ ഐ പി എല്ലില്‍ 145 കിലോമീറ്ററിന് മുകളില്‍ പന്തെറിയാനായി. എന്നാല്‍ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു.

എങ്കിലും ഇന്ത്യന്‍ ടീമില്‍ കളിക്കാമെന്ന പ്രതീക്ഷ ശ്രീശാന്ത് കൈവിടുന്നില്ല. 2015 ലോകകപ്പിനുള്ള ദേശീയ ടീമില്‍ ഇടം പിടിക്കാനാകും എന്നാണ് പ്രതീക്ഷ. കഷ്ടപ്പാട് അനുഭവിക്കുന്ന നിരവധി പേരെ ജയിലില്‍ കണ്ടുമുട്ടി എന്നും അവരുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ അനുഭവിച്ചതൊന്നും ഒന്നുമല്ല എന്നും ശ്രീശാന്ത് ഓര്‍ക്കുന്നു. ജാമ്യം കിട്ടി രണ്ടാമത്തെ ദിവസവും വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു ശ്രീശാന്ത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+