കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശസ്ഥാപനങ്ങള്‍ക്ക് സിഎജിയുടെ വിമര്‍ശനം

  • By Aswathi
Google Oneindia Malayalam News

Women Working
ദില്ലി: തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി നടത്തിപ്പില്‍ വീഴ്ച്ച വരുത്തിയതിന് രൂക്ഷ വിമര്‍ശനവുമായി കണ്‍ട്രോള്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. കേരളത്തിന്റെ ഏറ്റവും വലിയ ആവശ്യമായ ശുചീകരണ പ്രവര്‍ത്തനത്തില്‍ പോലും അനുവദിച്ചു കിട്ടിയ തുക വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

രാജ്യത്ത് ആകെ 14 ലക്ഷത്തോളം പേര്‍ മാത്രമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായുള്ളത്. എല്ലാവര്‍ക്കും 100 ദിവസം തൊഴില്‍ എന്നതായിരുന്നു പദ്ധതി ലക്ഷ്യം. എന്നാല്‍ 8.67 ശതമാനം പേര്‍ക്ക് മാത്രമാണ് 100 ദിവസം തൊഴില്‍ ലഭിച്ചത്. തൊഴിലുറപ്പ് വെറും പുല്ലുചെത്തല്‍ മാത്രമായി ഒതുങ്ങിപ്പോയെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ചു വയ്ക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രാവിഷ്‌കൃത ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുന്ന കാര്യത്തിലും സംസ്ഥാനം വീഴ്ച വരുത്തി. കേന്ദ്ര-സംസ്ഥാന ഫണ്ടുകളില്‍ 1,911.38 കോടി രുപ സംസ്ഥാനം ഉപയോഗിച്ചിട്ടില്ല. വികസന മേഖലയിലും ശുചീകരണ മേഖലയിലും തുകയുടെ വിനിയോഗം കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അനുവദിച്ചു കിട്ടിയ തുക വിനിയോഗത്തില്‍ വിഴ്ച വരുത്തിയതിനാല്‍ 2012-2013 നടത്തിപ്പു വര്‍ഷത്തില്‍ കേന്ദ്രവിഹിതം കുറയ്ക്കുമെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Control and Auditor General report criticized employment guarantee programme in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X