എംബിഎ ഹോസ്റ്റലില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തി

ഹോസ്റ്റല്‍ മുറിയില്‍ കൂടെ താമസിക്കുന്ന കൂട്ടുകാരുകളുടെ നഗ്നചിത്രങ്ങള്‍ ലണ്ടനിലുള്ള കാമുകന്റെ ആവശ്യപ്രകാരമാണ് ഒളിക്യാമറ ഉപയോഗിച്ച് ഇന്റെന്‍നെറ്റില്‍ പകര്‍ത്തി അയച്ചത്. കോളേജില്‍ നിന്നുള്ള വിനോദ സഞ്ചാരത്തിനിടെ ലാപ്‌ടോപ്പില്‍ ദൃശ്യങ്ങള്‍ കണ്ട കൂട്ടുകാരികള്‍ വിവരം പ്രിന്‍സപ്പലിനെ ധരിപ്പിക്കുകയും കോളേജില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ മൂന്ന് ഫോള്‍ഡറുകളില്‍ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായി തെളിവുകള്‍ ലഭിച്ചെന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ അറിയിച്ചു. പെണ്‍കുട്ടിയെ വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications