ശ്രീശാന്ത് ഉടന്‍ വിവാഹിതനാകുമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ജാമ്യം ലഭിച്ച് വീട്ടിലെത്തിയതോടെ ശ്രീശാന്തിന്റെ വിവാഹം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമാകുന്നു. ജാമ്യം ലഭിച്ചസ്ഥിതിയ്ക്ക് ശ്രീയുടെ വിവാഹം അധികം വൈകില്ലെന്നാണ് കേള്‍ക്കുന്നത്. നാല് വര്‍ഷമായി ശ്രീശാന്ത് ജയ്പൂര്‍ രാജകുടുംബത്തിലെ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു.
ഈ കുട്ടിയെത്തന്നെയാണ് ശ്രീ വിവാഹംകഴിയ്ക്കാന്‍ പോകുന്നതെന്നാണ് ശ്രീശാന്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഗുരുവായൂര്‍ വച്ച് കേരള രീതിയിലും ജയ്പൂരില്‍ വച്ച് അവിടുത്തെ ആചാരപ്രകാരവുമായിരിക്കുമത്രേ ശ്രീയുടെ വിവാഹം നടക്കുക.

കേസിനെ അതിന്റെ വഴിയ്ക്ക് വിട്ട് വേഗത്തില്‍ ശ്രീയെ കുടുംബസ്ഥനാക്കാനാണത്രേ മാതാപിതാക്കളും സഹോദരിമാരുമെല്ലാം ആഗ്രഹിക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ കഴിഞ്ഞയുടനെ വിവാഹതീയതി നിശ്ചയിക്കാനായി ഇവര്‍ രണ്ടുപേരുടെയും വീട്ടുകാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടെയാണ് ഇടിത്തീപോലെ വാതുവെപ്പ് കേസ് വരുകയും ശ്രീ അറസ്റ്റിലാവുകയും ചെയ്തത്.
ശ്രീയ്ക്ക് ഒത്തികളിയിലും വാതുവെപ്പിലുമൊന്നും പങ്കില്ലെന്നും ജയ്പൂര്‍ രാജകുംബത്തിലെ യുവതിയുമായുള്ള ശ്രീയുടെ വിവാഹം മുടക്കാനാണ് അറസ്റ്റെന്നും ശ്രീയുടെ സഹോദരീ ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍ കുറച്ച് നാള്‍മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു. കാമുകി ശ്രീ നിരപരാധിയാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണത്രേ. ശ്രീ ജയിലില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അറിയാനും ഈ യുവതി ശ്രമിച്ചിരുന്നുവത്രേ.












Click it and Unblock the Notifications