ഇന്ത്യയിലേക്ക് സാറ്റ് ഫോണ്‍ കൊണ്ട് പോകരുത്; യുഎഇ
അബുദാബി: ഇന്ത്യയിലേക്ക് സാറ്റലൈറ്റ് ഫോണുകള്‍ കൊണ്ട് പോകരുതെന്ന് യുഎ ഇ കാര്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ താക്കീത്.ഇന്ത്യയില്‍ സാറ്റലൈറ്റ് ഫോണുകള്‍ നിരോധിച്ച സാഹചര്യത്തിലാണ് ഭരണകൂടം ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സാറ്റലൈറ്റ് ഫോണുകള്‍ രാജ്യത്തേക്ക് അയക്കുന്നതും അത് കൈപ്പറ്റുന്നതും നിയമലംഘനമാണ്. ഫോണ്‍ കൊടുക്കുന്നആളും വാങ്ങുന്ന ആളും നിയമനടപടികള്‍ക്ക് വിധേയരാകും.ഇന്ത്യന്‍ ടെലിക്കമ്യൂണിക്കേഷന്‍ വിഭാഗതത്തിന്‍റെ ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ഫോണുകള്‍ ഇന്ത്യയിലേക്ക് അയക്കാന്‍സാധിക്കൂ. അല്ലാ്ത്ത പക്ഷം ഫോണുകള്‍ കണ്ട്കെട്ടും.
ഇന്ത്യന്‍ വയര്‍ലസ് നിയമവും ടെലഗ്രാഫ് നിയമത്തിലെ 20മത്തെ വകുപ്പും അനുസരിച്ചാണ് സാറ്റലൈറ്റ് ഫോണിന്റെ ഉപയോഗം കര്‍ശനമായി നിരോധിച്ചിരിക്കുന്നത്.












Click it and Unblock the Notifications