കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോഡി ഭസ്മാസുരന്‍ എന്ന് ജയറാം രമേശ്

Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമണം തുടരുകയാണ്. മോഡിയെ പേടിച്ചിട്ടാണോ അദ്ദേഹത്തെ ഇങ്ങനെ ആക്രമിക്കുന്നത് എന്ന് ചോദിക്കരുത്, പേടി പോയിട്ട് മോഡിയെ ഒരു നേതാവായി പോലും കാണാത്തവരാണ് കോണ്‍ഗ്രസുകാര്‍. പിന്നെന്തിനാണ് മോഡിയെ തരം കിട്ടുമ്പോഴൊക്കെ വിമര്‍ശിക്കുന്നത് എന്നതിന് മാത്രം മറുപടിയില്ല.

ഭസ്മാസുരന്‍ എന്നാണ് കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് മോഡിയെ വിളിക്കുന്നത്. വളര്‍ത്തി വലുതാക്കിയ എല്‍ കെ അദ്വാനിയോട് കാണിച്ച നന്ദികേടാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ജന്മം നല്‍കിയ ശിവനെ കൊല്ലാനൊരുങ്ങിയ അസുരനാണല്ലോ ഭസ്മാസുരന്‍. ഭസ്മാസുരന് വരം നല്‍കിയതുപോലെ എന്നൊരു പ്രയോഗം പോലുമുണ്ട്. അതാണിപ്പോള്‍ അദ്വാനിക്ക് പറ്റിയത് എന്നാണ് ജയറാം രമേശ് ഓര്‍മിപ്പിക്കുന്നത്.

modi-advani

രാജ്യത്തിനൊരു ഘടനയുണ്ടാക്കാനാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ജിയുടെ ശ്രമം. എന്നാല്‍ മോഡിയാകട്ടെ താനാണ് ഘടന എന്ന് പ്രഖ്യാപിക്കുകയാണ്. എതിര്‍പക്ഷത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും എന്ന് കരുതുന്ന മോഡിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി താരതമ്യം ചെയ്യുകയായിരുന്നു ജയറാം രമേശ്.

മോഡി കോണ്‍ഗ്രസിന് ഭീഷണിയാകില്ല. വരുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസും ആര്‍ എസ് എസും തമ്മിലുള്ള പോരാട്ടമായിരിക്കും. ബി ജെ പിയും മോഡിയും തങ്ങള്‍ക്കൊത്ത എതിരാളികളേ അല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. നരേന്ദ്രമോഡി ബി ജെ പി തിരഞ്ഞെടുപ്പ് കണ്‍വീനറായതിന് പിന്നാലെ ദിഗ് വിജയ് സിംഗ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

English summary
Union minister Jairam Ramesh called Gujarat Chief Minister Narendra Modi as Bhasmasur, a mythological character.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X