കൂട്ടുകാരി പ്രണയം നിരസിച്ചു, യുവാവ് തൂങ്ങി മരിച്ചു

കപ്യൂട്ടറിലുള്ള വിവരമനുസരിച്ച് രാത്രി 11.45 വരെ ഹര്‍ഷ് പെണ്‍കുട്ടിയുമായുമായി ചാറ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിക്കൊണ്ടായിരുന്നു ചാറ്റിംങ്. എന്നാന്‍ പെണ്‍കുട്ടി പ്രണയം നിരസിച്ചു. ഒടുക്കം ഹര്‍ഷ് പെണ്‍കുട്ടിക്ക് സന്ദേശമയച്ചു 'ഒന്നുകില്‍ നീ എന്നെ പ്രണയിക്കുക, അല്ലെങ്കില്‍ എന്റെ മരണം നീ കാണുക.'
പിതാവ് സത്യേന്ദ്ര നാരായണ പ്രസാദ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്ത പോലീസ് ഹര്‍ഷിന്റെ ലാപ്‌ടോപ്പും ഫോണും കസ്റ്റഡിയിലെടുത്തു. സംഭവ ശേഷം പെണ്‍കുട്ടിയുടെ 20 മിസ്ഡ് കാള്‍സ് ഹര്‍ഷിന്റെ ഫോണിലേക്ക് വന്നിട്ടുള്ളതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പെണ്‍കുട്ടിയുടെയും ഹര്‍ഷിന്റെ പിതാവിന്റെയും മൊഴിയെടുത്തു.
സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ കൂട്ടുകാരായിരുന്നു രണ്ടു പേരുമെന്ന് പിതാവ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എല്‍എല്‍ബി രണ്ടാവര്‍ഷം യൂണിവേഴ്‌സിറ്റി ടോപ്പറായിരുന്നു ഹര്‍ഷ്. മരണത്തില്‍ ദുരൂഹതയുള്ളതായി കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications