മോഡിമാജിക് ഗുജറാത്തിലും ടിവിയിലും മാത്രമേ നടക്കൂ
ബാംഗ്ലൂര്‍: നരേന്ദ്ര മോഡിയുടെ വാഴ്ത്തപ്പെടുന്ന തിരഞ്ഞെടുപ്പ് മാജിക് ഉത്തര്‍പ്രദേശില്‍ ഫലം കാണില്ല എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മോഡി മാജിക് ഗുജറാത്തിലും പിന്നെ ചില ടി വി ഷോയിലും മാത്രമേ നടക്കൂ എന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കളിയാക്കിയത്. നാടോടുമ്പോള്‍ നടുവേ എന്ന് പറഞ്ഞ കണക്കിനാണ് മോഡിക്കെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവും രംഗത്തെത്തിയത്.
ഉത്തര്‍പ്രദേശിനെക്കുറിച്ച് നരേന്ദ്രമോഡിക്ക് ഒന്നും അറിയില്ല. മോഡിയെക്കുറിച്ച് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കും ഒന്നും അറിയില്ല. പിന്നെ മോഡി ഉത്തര്‍പ്രദേശില്‍ വന്ന് എന്തുചെയ്യാനാണ്. ടിവി ഷോയിലും ഗുജറാത്തിലും മാത്രമേ അദ്ദേഹത്തിന്റെ മാജിക് നടക്കൂ, കൂടുതലൊന്നും താന്‍ ഇപ്പോള്‍ പറയുന്നില്ല.

വര്‍ഗീയകക്ഷികളെ മാറ്റിനിര്‍ത്താനാണ് ഉത്തര്‍പ്പദേശിന്റെ താല്‍പര്യം. ഈ ശ്രമത്തിന് സമാജ് വാദി പാര്‍ട്ടിക്ക് ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. മതേതര പാര്‍ട്ടികളെ പിന്തുണച്ച ചരിത്രമാണ് ഉത്തര്‍പ്രദേശിന് എക്കാലത്തും ഉള്ളത്.
വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയും കോണ്‍ഗ്രസും ഇല്ലാത്ത ഒരു സര്‍ക്കാരിനാണ് ശ്രമം. സമാജ് വാദി പാര്‍ട്ടിക്ക് ഇതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്. ഹ്രസ്വസന്ദര്‍ശനത്തിനായി ബാംഗ്ലൂരിലെത്തിയ അഖിലേഷ് യാദവ് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications