കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ പോലിസുകാരുടെ ശമ്പളം കൊള്ളയടിച്ചു

Google Oneindia Malayalam News

മുംബൈ: കള്ളന്മാര്‍ കൊള്ളയടിയ്ക്കാന്‍ പോലിസുകാരെ തന്നെ തിരഞ്ഞെടുത്താല്‍ എന്തു ചെയ്യും. അതും മാസം എണ്ണികിട്ടുന്ന ശമ്പളം തന്നെ അടിച്ചുമാറ്റാന്‍ തീരുമാനിച്ചാലോ? മുംബൈ പോലിസ് ഉദ്യോഗസ്ഥരുടെ എക്കൗണ്ട് ഹാക്ക് ചെയ്ത സംഘം പണം വിവിധ രാജ്യങ്ങളിലേക്ക് പാസ് ചെയ്തതിനുശേഷമാണ് എല്ലാവരും വിവരമറിയുന്നത്. ഇതേ കുറിച്ചന്വേഷിക്കാന്‍ ഡിസിപിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

എക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിനെ കുറിച്ച് ബാങ്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലോണ്‍ കാര്‍ഡുകള്‍ ഉണ്ടാക്കി വിദേശരാജ്യങ്ങളില്‍ നിന്നു പോലും എടിഎം ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്. ഇതുവരെ എത്ര എക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുവെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

Axis Bank

ആക്‌സിസ് ബാങ്ക് മുഖേനയാണ് മുംബൈ പോലിസ് ശമ്പളം വിതരണം ചെയ്യുന്നത്. ചില എക്കൗണ്ടുകളില്‍ നിന്നും പണം മറ്റു ചില എക്കൗണ്ടുകളിലേക്ക് മാറ്റിയതായും തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ചില എക്കൗണ്ടുകളും വിദേശരാജ്യത്താണ്. പണം നഷ്ടപ്പെട്ട ചില പോലിസുകാര്‍ ബാങ്കിനെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പോലിസ് ബാങ്കില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Challenging the cops through wires, hackers on Friday withdrew salaries of Mumbai police officials and stunned the department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X