Get Updates
Get notified of breaking news, exclusive insights, and must-see stories!

രജത്കുമാര്‍ ഋഷിതുല്യന്‍; ആര്യയ്ക്ക് വകതിരിവില്ല

Dr. Rajath Kumar
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് അപമാനകരമാകുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന ആരോപണത്തില്‍ ഡോ. രജത് കുമാറിനെ ന്യായീകരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തിരുവനന്തപുരത്തെ വിദ്യാഭ്യാസ മൂല്യബോധന യാത്ര സമാപന ചടങ്ങില്‍ രജത് കുമാറിന്റെ പ്രസംഗത്തിന് വിദ്യാഭ്യാസ വകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കിയത്.

വെറുതെ ക്ലീന്‍ചിറ്റ് നല്‍കുകയല്ല, ഋഷിതുല്യനാണ് രജത് കുമാര്‍ എന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായ പി കെ ഗിരിജാദേവി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. രജത് കുമാറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ എഴുന്നേറ്റ് നിന്ന് കൂവിയ ആര്യയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. വകതിരിവില്ലാത്ത പെണ്‍കുട്ടിയെന്നാണ് ആര്യയ്ക്ക് കിട്ടിയിരിക്കുന്ന വിശേഷണം.

അച്ഛന് സമാനമായ ആകാംക്ഷയാണ് വിദ്യാഭ്യാസ മൂല്യബോധന യാത്ര സമാപന ചടങ്ങിലെ പ്രസംഗത്തില്‍ ഡോ. രജത് കുമാര്‍ പ്രകടിപ്പിച്ചത്. സ്ത്രീ ശാക്തീകരണത്തിന്റെ ാവശ്യകതയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണാനുള്ളത്. അദ്ദേഹത്തിന്റെ വാ്ക്കുകള്‍ക്കെതിരെ കൂവിയ ആര്യയുടെ നടപടി വകതിരിവില്ലാത്ത പ്രവര്‍ത്തിയാണ്.

എന്നാല്‍ ഫെബ്രുവരി മാസത്തില്‍ ഡോ രജത് കുമാര്‍ വിദ്യാഭ്യാസ മൂല്യബോധന യാത്ര സമാപന ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നത് കേട്ടവര്‍ ഈ റിപ്പോര്‍ട്ടിനോട് എങ്ങിനെ പ്രതികരിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്.

പെണ്‍കുട്ടികള്‍ രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുന്നവരാണെന്നും ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനുവുന്നവരാണ് ഇവരെന്നും രജത് കുമാര്‍ പ്രസംഗിച്ചിരുന്നു. പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് സ്‌പേം അയക്കാന്‍, ബാക്‌ബോണ്‍ ഇടിച്ചു വീണാല്‍, നിന്റെ യൂട്ടറസ് സ്‌കിപ് ചെയ്തു പോവും എന്നിങ്ങനെ പോകുന്നു രജത് കുമാറിന്റെ പ്രസംഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+