ഗണേഷ് വഞ്ചിച്ച സ്ത്രീയാണ് സരിതയെന്ന് ജോര്‍ജ്ജ്

സരിതയുടെ ഫോണിലേയ്ക്ക് ഞാന്‍ വിളിച്ചത് ഒരു മിസ്ഡ് കോള്‍ ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു. സരിതയെ കരുവാക്കി എന്നെ കുരുക്കുകയായിരുന്നു ലക്ഷ്യം. ഈ കേസില്‍ അന്വേഷണം നടന്നാല്‍ പലരുടെയും മുഖംമൂടികള്‍ അഴിഞ്ഞുവീഴും. കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുട സെക്രട്ടറിയായ മനോജിനെ സ്വാധീനിക്കാന്‍ ഈ സ്ത്രീ ശ്രമിച്ചിരുന്നു.
ഈ കേസില്‍ അന്വേഷണം നടക്കുമ്പോള്‍ പലരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴും പി സി ജോര്‍ജ് വ്യക്തമാക്കി. സരിത കുഴപ്പക്കാരിയാണെന്ന് എനിയ്ക്ക് നേരത്തേ അറിയാമായിരുന്നു. അതുകൊണ്ട് ഞാന്‍ അവരുമായി സഹകരിച്ചിരുന്നില്ല. അബദ്ധത്തില്‍ ചെന്ന് ചാടരുതെന്ന് ടെന്നി ജോപ്പന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസില്‍ അന്വേഷണം നടക്കുമ്പോള്‍ ടെന്നി ജോപ്പനെ മുഖ്യമന്ത്രി മാറ്റിനിര്‍ത്തുമെന്നാണ് വിശ്വസിക്കുന്നത്- ജോര്‍ജ്ജ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്‍ സരിത നായരുമായി ഫോണില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണുകളില്‍ നിന്നും സരിതയുടെ മൊബൈലിലേക്ക് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
2012 സപ്തംബറില്‍ പെരുമ്പാവൂര്‍ മുടിക്കല്‍ കുറ്റപ്പാലില്‍ സജ്ജാദിന് വിന്‍ഡ്മില്‍ ഫാമും സോളാര്‍ പ്ലാന്റും നിര്‍മിച്ചു നല്‍കാമെന്ന് ധരിപ്പിച്ച് 40,50,000 രൂപ തട്ടിയെടുത്ത കേസിലാണ് സരിത എസ് നായരെ അറസ്റ്റ്‌ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications