ശ്രീശാന്തിന് തൃപ്പൂണിത്തറയില്‍ തുലാഭാരം നടത്തി

അച്ഛന്‍ ശാന്തകുമാറിനും അമ്മ സാവിത്രി ദേവിക്കും സഹോദരിക്കും സഹോദരീ ഭര്‍ത്താവ് മധുബാലകൃഷ്ണനും ഒപ്പമാണ് ശ്രീശാന്ത് തൃപ്പുണിത്തറ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ശ്രീയും രണ്ടു കൂട്ടുകാരും ചേര്‍ന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ചു. എല്ലാം ദൈവാനുഗ്രഹം മാത്രമാണെന്നാണ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ശ്രീ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അടുത്തത് ശ്രീയുടെ കല്ല്യാണ കാര്യമാണ് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. നാലു വര്‍ഷമായ് ജയ്പൂര്‍ രാജകുടുംബത്തിലെ യുവതിയുമായുള്ള ശ്രീശാന്തിന്റെ പ്രണയം വിവാഹത്തിലേക്ക് കടക്കുന്നു എന്നാണ് വാര്‍ത്തകള്‍. അപ്പോഴും ഇന്ത്യന്‍ ടീമില്‍ കളിക്കണം എന്ന പ്രതീക്ഷ ശ്രീ കൈവിടുന്നില്ല. വ്യാഴാഴ്ച്ച ക്രിക്കറ്റ് പരിശീലനത്തിനായി ശ്രീ ഇടപ്പള്ളി സ്‌കൂള്‍ മൈതാനത്തിലെത്തിയെങ്കിലും മഴ കാരണം തിരിച്ചു പോയി.












Click it and Unblock the Notifications