കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തിന് തൃപ്പൂണിത്തറയില്‍ തുലാഭാരം നടത്തി

  • By Aswathi
Google Oneindia Malayalam News

Sreesanth thulabharam
കൊച്ചി: കഴിഞ്ഞ ഒരുമാസമായി താന്‍ അനുഭവിച്ചു കൊണ്ടിരുന്ന കഷ്ടതകള്‍ മുഴുവന്‍ ദൈവങ്ങളോട് പങ്കു വയ്ക്കുകയാണ് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് . ഐപിഎല്‍ വാതുവയ്പു കേസില്‍ ഡല്‍ഹി കോടതി ജാമ്യം അനുവദിച്ച് നാട്ടിലെത്തിയ ശ്രീശാന്ത് വെള്ളിയാഴ്ച തൃപ്പൂണിത്തറയീശ ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി. 80 കിലോ കദളിപ്പഴം കൊണ്ടാണ് ശ്രീശാന്തിന് തുലാഭാരം നടത്തിയത്.

അച്ഛന്‍ ശാന്തകുമാറിനും അമ്മ സാവിത്രി ദേവിക്കും സഹോദരിക്കും സഹോദരീ ഭര്‍ത്താവ് മധുബാലകൃഷ്ണനും ഒപ്പമാണ് ശ്രീശാന്ത് തൃപ്പുണിത്തറ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ശ്രീയും രണ്ടു കൂട്ടുകാരും ചേര്‍ന്ന്‌ ശബരിമലയിലേക്ക് യാത്ര തിരിച്ചു. എല്ലാം ദൈവാനുഗ്രഹം മാത്രമാണെന്നാണ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ശ്രീ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അടുത്തത് ശ്രീയുടെ കല്ല്യാണ കാര്യമാണ് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. നാലു വര്‍ഷമായ് ജയ്പൂര്‍ രാജകുടുംബത്തിലെ യുവതിയുമായുള്ള ശ്രീശാന്തിന്റെ പ്രണയം വിവാഹത്തിലേക്ക് കടക്കുന്നു എന്നാണ് വാര്‍ത്തകള്‍. അപ്പോഴും ഇന്ത്യന്‍ ടീമില്‍ കളിക്കണം എന്ന പ്രതീക്ഷ ശ്രീ കൈവിടുന്നില്ല. വ്യാഴാഴ്ച്ച ക്രിക്കറ്റ് പരിശീലനത്തിനായി ശ്രീ ഇടപ്പള്ളി സ്‌കൂള്‍ മൈതാനത്തിലെത്തിയെങ്കിലും മഴ കാരണം തിരിച്ചു പോയി.

English summary
S Sreesanth offered thulabaram at the Sree Poornathrayesa temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X