കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിആകില്ലെന്ന് ഉറപ്പിക്കണം: നിതിഷ് കുമാര്‍

Google Oneindia Malayalam News

പാറ്റ്‌ന: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയല്ലെന്ന് പ്രഖ്യാപിക്കണമെന്ന് ജനതാദള്‍ യുനൈറ്റഡ് നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതിഷ് കുമാര്‍ ആവശ്യപ്പെട്ടു.

എന്‍ഡിഎ മുന്നണി തുടരുന്നതിന് ചില അടിസ്ഥാനകാര്യങ്ങളില്‍ ധാരണവേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മതനിരപേക്ഷ സ്വഭാവമുള്ള ഒരാളെ മാത്രമേ പ്രധാനമന്ത്രിയായി അംഗീകരിക്കാനാകൂ-അദ്ദേഹം വ്യക്തമാക്കി.

Nitish Kumar

മോഡിയെ അംഗീകരിക്കാനാകില്ലെന്ന കാര്യത്തില്‍ ജനതാദളില്‍ തന്നെ നിതിഷ് കുമാറിനാണ് ഏറ്റവും വാശി. അതുകൊണ്ട് തന്നെ പാര്‍ട്ടി അധ്യക്ഷന്‍ ശരദ്‌യാദവിന്റെ സഹായത്തോടെ 17 വര്‍ഷത്തെ കൂട്ടുകെട്ട് നിലനിര്‍ത്താനാണ് ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിങ് ശ്രമിക്കുന്നത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ ചുമതല നരേന്ദ്ര മോഡിയെ ഏല്‍പ്പിച്ചതുമുതല്‍ ജനതാദള്‍ സഖ്യം വിടുന്ന കാര്യത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, ടിഡിപി എന്നിവയുടെ സഹായത്തോടെ ഒരു ഫെഡറല്‍ മുന്നണി രൂപീകരിക്കുകയെന്ന ആശയമാണ് നിതിഷിന്റെ മനസ്സിലുള്ളത്. സിപിഐയും ഇതിനോട് അനുകൂലമായാണ് പ്രതകരിച്ചിട്ടുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള തട്ടിക്കൂട്ടു മുന്നണിയോട് സിപിഎമ്മിന് വലിയ താല്‍പ്പര്യമില്ല.

English summary
Nitish Kumar has asked the BJP to publicly declare that Narendra Modi will not be its prime ministerial candidate in the 2014 electionsl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X