Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇത് ശനിയുടെ കാലമോ?

ഡെറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇത് ശനിയുടെ കാലമാണെന്ന് തോന്നുന്നു. ഐപിഎല്‍ വാതു വയ്പ്പിന് അറസ്റ്റ് ചെയ്യപ്പെട്ട ശ്രീശാന്ത് ഉള്‍പ്പടെയുള്ള താരങ്ങള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് നാട്ടിലെത്തിയത്. ശ്രീ ഇപ്പോള്‍ ശബരിമല ദര്‍ശനമൊക്കെ നടത്തിയും ചെയ്തു പോയ ചെറിയ തെറ്റുകള്‍ തിരുത്തിയും പുതിയ ശ്രീശാന്തായി തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. അപ്പോഴാണ് ക്രിക്കറ്റിലെ മുതിര്‍ന്ന താരങ്ങള്‍ക്കുള്‍പ്പടെ മറ്റൊരു അറസ്റ്റ്.

ഇത്തവണ അറസ്റ്റ് തേടിയെത്തിയത് സച്ചിനും ധോണിക്കും ഉള്‍പ്പടെ എട്ട് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെയാണ്. മായം ചേര്‍ത്ത ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചു എന്ന പേരിലാണ് അറസ്റ്റ്. സഹാറ ക്യൂ ഷോപ്പ് ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ഉത്തരാഖണ്ഡിലെ ഭക്ഷ്യാ സുരക്ഷാ വിഭാഗമാണ് കേസ് എടുത്തത്.

Sachin Tendulkar, MS Dhoni

സഹാറ ക്യൂവിന്റെ ബഹദ്രബാദിലെ ഷോപ്പില്‍ നിന്ന് ശേഖരിച്ച ഉത്പന്നങ്ങളില്‍ മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. സച്ചിനും ധോണിക്കു കൂടാതെ വീരാട് കൊഹ് ലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, വീരേന്ദ്ര സേവാഗ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്കും കേസുണ്ട്.

സഹാറ ക്യൂ ഷോപ്പ് ഉടമ സുബ്രതാ റോയിക്കൊപ്പം ബോളിവുഡ് താരങ്ങളായ ഋതിക് റോഷന്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ക്കെതിരെയും ഭക്ഷ്യ സുരക്ഷാ വകുപ്പ് കേസ് എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+