കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് നടന്‍ മണിവണ്ണന്‍ അന്തരിച്ചു

  • By Aswathi
Google Oneindia Malayalam News

Mani Vannan
ചെന്നൈ: തമിഴ് സിനിമയിലെ പരിചയ സമ്പന്നരായ നടന്മാരില്‍ ഒരാളായിരുന്ന മണിവണ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന ചന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. 440 ല്‍ അധികം സിനിമകളില്‍ അഭിനയിച്ച മണിവണ്ണന്‍ 50തിലധികം സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.

കോയമ്പത്തൂര്‍ ജില്ലയിലെ സുലൂറില്‍ ജനിച്ച മണിവണ്ണന്‍ ടിക് ടിക് ടിക്, കാതല്‍ ഓവിയം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഭാഷണമെഴുതി കൊണ്ടാണ് സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് ഹാസ്യ നടനായും വില്ലനായും സ്വഭാവ നടനായും തമിഴ് സിനിമാ ലോകത്തെ നിറ സാന്നിധ്യമായിരുന്നു മണിവണ്ണന്‍.

1979 ല്‍ തമിഴ് സിനിമാ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച ഭാരതിരാജയ്‌ക്കൊപ്പം ചേര്‍ന്നാണ് മണിവണ്ണന്‍ സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. മുതല്‍വന്‍, സംഗമം, ഉള്ളത്തെ അള്ളിത്താ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ച വച്ച മണിവണ്ണന്‍ പുതു മിന്നല്‍, ചിന്ന തമ്പി പെരിയ തമ്പി, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രത്തിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.

സത്യരാജിനെ നായകനാക്കി കഴിഞ്ഞ മെയ് 10ന് തിയേറ്ററുകളിലെത്തിയ നാഗരാജ ചോളന്‍ എംഎ എംഎല്‍എ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.ഫാന്റം എന്ന ചിത്രമടക്കം ചില മലയാള ചിത്രങ്ങളിലും തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും മണിവണ്ണന്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Tamil actor director Manivannan passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X