കോണ്‍ഗ്രസ് നേതാവിനെതിരെ സിഡി പ്രചരിക്കുന്നു
മാണ്ടി: ഹിമാചല്‍ പ്രദേശിലെ ഒരു കോണ്‍ഗ്രസ് നേതാവിനെതിരെ സിഡി പ്രചരിയ്ക്കുന്നു.ഹിമാചല്‍ പ്രദേശിലെ മാണ്ടിയില്‍ നിന്നുള്ള നേതാവിനെതിരായാണ് സിഡി പ്രചരിക്കുന്നത്. നേതാവിനൊപ്പം ഒരു സ്ത്രീയും സിഡി യിലുണ്ട്.

എന്നാല്‍ പ്രചരിക്കുന്ന സിഡിയില്‍ എന്തെങ്കിലും സത്യം ഉണ്ടോ, അതോ ആരെങ്കിലും മനപൂര്‍വ്വം ചെയ്യുന്നതാണോ എന്നതിനെപ്പറ്റി അറിയില്ല. പൊലീസ് ഈ കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വീരഭദ്രസിംഗ് അന്വേഷണം സംസ്ഥാനത്തെ സിഐഡിയ്ക്ക് കൈമാറുന്നതിനെപ്പറ്റി ആലോചിയ്ക്കുന്നുണ്ട്.
മാണ്ടിയില്‍ നിന്നാണ് വീരഭദ്രസിംഗും പാര്‍ലമെന്റ് തെരഞ്ഞടുപ്പിലേക്ക് മത്സരിച്ചത്. എന്നാല്‍ നിയമസഭാതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് രാജി വച്ച ശേഷം ഷിംലയില്‍ നിന്നും മത്സരിച്ചു. ജൂണ്‍ 23 ന് മാണ്ടിയിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായണ് കോണ്‍ഗ്രസ് നേതിവിനെതിരെ സിഡി പ്രചരിക്കുന്നത്.












Click it and Unblock the Notifications