Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി

Protest
കോട്ടയം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചു. സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്തി രാജി വയ്ക്കുക എന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു കരിങ്കൊടി പ്രയോഗം.

സ്വകാര്യ സ്‌കൂളിലെ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് മുഖ്യമന്ത്രിക്കു നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധം നടത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വെള്ളിയാഴ്ച കൊല്ലം ചവറയിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചിരുന്നു.

അതേസമയം സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളി പ്രതിപക്ഷത്ത് ശക്തമായി കൊണ്ടിരിക്കുകയാണ്. തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തു വരുന്നുണ്ടെന്നും അതുകൊണ്ട് മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം എന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭം തുടങ്ങുമെന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥന സെക്രട്ടറി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+