പ്രണയം നടിച്ച് പീഡനം; അയല്‍വാസിക്കെതിരെ കേസ്

ഒരുവര്‍ഷം മുമ്പ് അവധിക്ക് നാട്ടിലെത്തിയ മുരളി അയല്‍വാസിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലായി. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം മുരളി ഗള്‍ഫിലേക്ക് മടങ്ങി പോയി. സംഭവത്തിനു ശേഷം ഗര്‍ഭിണിയായ വിദ്യാര്‍ഥി വിവരം മുരളിയുടെ സഹോദരി അമ്പിളിയോട് പറഞ്ഞു. വിവരം പുറത്തു പറയരുതെന്നും മുരളിയുമായി വിവാഹം നടത്താമെന്നും അമ്പിളി പെണ്‍കുട്ടിക്ക് ഉറപ്പു നല്‍കി.
ഇതിനിടയില്‍ രഹസ്യമായി നാട്ടിലെത്തിയ മുരളി ചാവക്കാടുള്ള മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച് തിരിച്ചു പോയി. ഇക്കാര്യവും മുരളിയുടെ സഹോദരി പെണ്‍കുട്ടിയില്‍ നിന്ന് മറച്ചു വച്ചു. കഴിഞ്ഞ 11ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ വിദ്യാര്‍ഥി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
സൗദിയില്‍ ഡ്രൈവറായി ജോലിചെയ്യുന്ന മുരളിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം വലപ്പാട് സിഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുരളിയുടെ വീട്ടില്‍ അന്വേഷണം നടത്തി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്.












Click it and Unblock the Notifications