ജെഡിയു എന്‍ഡിഎ സഖ്യം വിട്ടു
പട്‌ന: ജെഡിയു എന്‍ഡിഎ സഖ്യം വിട്ടു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പട്‌നയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. നരേന്ദ്രമോഡിയെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ അദ്ധ്യക്ഷനായി തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ജെഡിയു എന്‍ഡിഎ യുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
നിയമസഭാകക്ഷി യോഗത്തില്‍ തീരുമാനം എടുത്തതിനു ശേഷമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തീരുമാനത്തിനു ശേഷം ജെഡിയു ദേശീയ പ്രസിഡന്റ് ശരദ് യാദവ് എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം രാജി വച്ചു. ബിജെപിക്കും ജെഡിയുവിനും ഇനി രണ്ടു വഴിയാണെന്നും ബിജെപിയുടെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്നും ശരദ് യാദവ് പറഞ്ഞു.

ബീഹാറില്‍ ബിജെപിയുമായുള്ള സംഖ്യം അവസാനിപ്പിച്ച തീരുമാനം ബീഹാര്‍ ഗവര്‍ണര്‍ ഡിവൈ പാട്ടീലിനെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. 118 എംഎല്‍എ മാരുടെയും അഞ്ച് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും നിതിഷ് കുമാര്‍ വ്യക്തമാക്കി.
ബീഹാറില്‍ 11 മന്ത്രിമാരെ പുറത്താക്കിയതായി നിതീഷ്‌കുമാര്‍ പറഞ്ഞു. ബുധനാഴ്ച പ്രത്യേക നിയമസഭായോഗം വിളിച്ചു ചേര്‍ക്കമെന്നും അന്ന് വിശ്വാസ വോട്ട് തേടുമെന്നും നിതീഷ് അറിയിച്ചു. ഭാവികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വ്യക്തമാക്കി












Click it and Unblock the Notifications