പെട്രോള്‍ വില നികുതി ഉള്‍പ്പടാതെ 2രൂപ കൂടി

നിലവില്‍ മൂല്യവര്‍ധിത നികുതി ഉള്‍പ്പടാതെയാണ് വിലവര്‍ധനവ്. മൂല്യവര്‍ധിത നികുതി കൂടെ കണക്കാക്കുമ്പോള്‍ രണ്ടു രൂപയില്‍ അധികം വിലവര്‍ധനവുണ്ടാവും. ഡോളറിനെതിരെ രൂപയുടെ വില ഇടിഞ്ഞപ്പോള്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് വന്‍തോതില്‍ ഉയാര്‍ന്നതാണ് ഇപ്പോള്‍ പെട്രോള്‍ വില വര്‍ധിക്കാന്‍ കാരണം.
തിരുവന്തപുരംത്തും കോട്ടയത്തും 68.48, കൊല്ലം 68.89, പത്തനംതിട്ട 68.73, ആലപ്പുഴയിലും കോഴിക്കോടും 68.49, കൊച്ചി 68.27, തൃശ്ശൂര്‍ 68.23, പാലക്കാട് 68.27, മലപ്പുറം 68.70, കണ്ണൂര്‍ 68.42, മാഹി 64.27 എന്നിങ്ങനെയാണ് പുതിയ പെട്രോള്‍ വില.
പെട്രോള്‍ വില വര്‍ധിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂണ്‍ ഒന്നിന് പെട്രോളിനും ഡീസനിനും യഥാക്രമം 75ഉം 50ഉം പൈസ വീതം കൂട്ടിയിരുന്നു.












Click it and Unblock the Notifications