നിതീഷ് കുമാര്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണം
പാട്‌ന: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തീരുമാനമെങ്കില്‍ നിതീഷ് കുമാര്‍ രാജി വച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ബിജെപി. ബിഹാറിലെ ബിജെപി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്, മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ താന്‍ എന്‍ഡിഎ യില്‍ നിന്ന് പിന്മാറുമെന്ന് നീതിഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.

മോഡിക്കെതിരായ നിതീഷ്‌കുമാറിന്റെ നിലപാടുകളാണ് ഇപ്പോള്‍ ബിഹാര്‍ രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുന്നത്. ബിജെപി മന്ത്രിയായ ചന്ദ്രമോഹന്‍ റായ് നിതീഷി് രാജി വയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. അധികാരത്തില്‍ എത്തുന്നത് ബിജെപി-ജെഡിയു കൂട്ടുകക്ഷികളായിട്ടാണ്. എന്നാല്‍ നിതീഷ് കുമാറിന്റെ നിലപാടുകള്‍ ബിജെപിയക്ക് എതിരാകുന്നതിനാല്‍ അദ്ദേഹം രാജി വച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ജനങ്ങള്‍ ആഗ്രഹിയ്ക്കുന്നതും അതാണെന്നുമുള്ള നിലപാടിലാണ് ചന്ദ്രമോഹന്‍ റായ്.
17 വര്‍ഷമായുള്ള ബിജെപി ജെഡിയു ബന്ധത്തിനാണ് വിള്ളല്‍ വീണിരിയ്ക്കുന്നത്. ജെഡിയുവിന്റെ നിലപാടുകളില്‍ കണ്ണും നട്ടിരിയ്ക്കുകയാണ് അണികള്‍. ജെഡിയു പ്രസിഡന്റ് ശരദ് യാദവിന്റെ വാക്കുകള്‍ ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ വാക്കാവുക. അദ്ദേഹം നിതീഷ് കുമാറുമായും മറ്റ് പാര്‍ട്ടിപ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തും.












Click it and Unblock the Notifications