'സോളാര്‍ തട്ടിപ്പ്; മുഖ്യമന്ത്രി രാജിവയ്ക്കണം'

തട്ടിപ്പു കമ്പനിയായി മാറിയിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ ഒന്നാകെ പറ്റിച്ചുകൊണ്ടിരിക്കുകയൊണെന്ന് വിഎസ് പറഞ്ഞു. സോളാര്‍ തട്ടിപ്പില്‍ പിടിക്കപ്പെട്ട സരിതയുടെ നിരവധി കോളുകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫോണിലേക്ക് വന്നിട്ടുണ്ട്. തിരിച്ചും മുഖ്യമന്ത്രി സരിതയെ വിളിച്ചിട്ടുണ്ട്. കര്‍ശന സുരക്ഷയുള്ള ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ചാണ് സരിത മുഖ്യമന്ത്രിയെ കണ്ടത്. സരിതയുമായുള്ള ബന്ധമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ക്രിമിനല്‍ പശ്ചാത്തലമുള്ള സലീം രാജിനെ ഇന്റെലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച് ഗണ്‍മാനാക്കിയത് എന്തിനാണെന്നും മുഖ്യമന്ത്രി എന്തു കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും തുറന്നു പറയണമെന്ന് വിഎസ് ആവശ്യപ്പെട്ടു. തോമസ് കുരുവിള മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമല്ല. കുരുവിളയുടെ ദില്ലിയിലെ വരുമാന മാര്‍ഗം അന്വേഷിക്കണം. വിഎസ് പറഞ്ഞു.
പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ ഫോണില്‍ നിന്ന് വിളിക്കുന്നത് അവിഹിത ഇടപാടുകള്‍ക്കാണെന്നും പ്രശ്‌നം വന്നാല്‍ കുഴപ്പം സ്റ്റാഫംഗങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ വേണ്ടിയുമാണ് ഇതെന്നും വിഎസ് ആരോപിച്ചു. സരിതയ്ക്ക് ഫോണ്‍ നല്‍കിയതിനെ കുറിച്ച് ഡിവൈഎസ്പി വിശദീകരണം നല്‍കണമെന്നും വിഎസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications