Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്ത്തര്‍ക്കം; അനിയനെയും ഭാര്യയെയും കുത്തികൊന്നു

gujarat
രാജ്‌കോട്ട്: സ്വത്ത് തര്‍ക്കത്തിനൊടുവില്‍ ഇളയ സഹോദരനെയും അയാളുടെ ഗര്‍ഭിണിയായ ഭാര്യയെയും കൊലപ്പെടുത്തി. പ്രവീണ്‍ മണിയാര്‍ എന്നയാളാണ് സ്വത്ത് തര്‍ക്കം കലശലായതിനെത്തുടര്‍ന്ന് സഹോദരനെയും ഭാര്യയെയും കുത്തിക്കൊന്നത്. 39 കാരനായ ഹരീഷ്, ഭാര്യ പൂജ (38) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

രാജ്‌കോട്ടിലെ രഞ്ചോദ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വീടിന്റെ ഒന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്ന ദമ്പതികളെയാണ് പ്രവീണ്‍ കുത്തിക്കൊന്നത്. കൊല നടത്തിയ ശേഷം സിറ്റി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

പുലര്‍ച്ചെയായിരുന്നു സംഭവം. അതിരാവിലെ ഹരീഷ് സഹായത്തിന് വേണ്ടി നിലവിളിക്കുന്നത് കേട്ട് മറ്റൊരു സഹോദരനായ അരവിന്ദ് ഓടിവന്നെങ്കിലപം രക്തത്തില്‍ കുളിച്ചുകിടക്കുന്ന പൂജയെയാണ് കണ്ടത്. കയ്യില്‍ രക്തമിറ്റുവീഴുന്ന കത്തിയുമായി അരികില്‍ നില്‍ക്കുകയായിരുന്നു പ്രവീണ്‍.

പ്രവീണിന്റെ കയ്യില്‍ നിന്നും കത്തി പിടിച്ചുവാങ്ങിയ ശേഷം അരവിന്ദ് ആംബുലന്‍സ് വിൡച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. പൂജ സംഭവസ്ഥലത്തും ഹരീഷ് ആശുപത്രിയില്‍ വച്ചും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹരീഷും പ്രവീണും ഏറെ നാളായി സ്വത്ത് തര്‍ക്കത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+