കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലൈ മുതല്‍ മൊബൈല്‍ റോമിംഗ് നിരക്ക് കുറയും

  • By Aswathi
Google Oneindia Malayalam News

Mobile
ദില്ലി: ജൂലൈ മാസം മുതല്‍ രാജ്യത്ത് റോമിംഗ് നിരക്ക് കുറയും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് പ്രത്യേക നിരക്ക് ഈടാക്കി കൊണ്ട് റോമിംഗ് നിരക്ക് കുറയ്ക്കാന്‍ അനുമതി നല്‍കിയത്. ഇതിനായി സ്‌പെഷ്യല്‍ താരീഫ് വൗച്ചറും കോംബോ വൗച്ചറുകളും ഉപയോഗിക്കാനാവും.

ട്രായിയുടെ പുതുക്കിയ മൊബൈല്‍ താരിഫ് നിരക്കു പ്രകാരം, നേരത്തെ റോമിംഗിലാകുമ്പോള്‍ 1.40 രൂപയായിരുന്ന ഔട് ഗോയിംഗ് ലോക്കല്‍ കോളിന് ഇനിമുതല്‍ ഒരു രൂപ മത്രമെ ഈടാക്കുകയുള്ളൂ. മിനിട്ടിന് 2.40 രൂപയായിരുന്ന ഔട്‌ഗോയിംങ് എസ് ടിഡി കോളുകളുടെ നിരക്ക് 1.50 രൂപയായും ഇന്‍ കമിംഗ് കോളുകളുടെ നിരക്ക് മിനിട്ടിന് 1.75 രൂപയില്‍നിന്ന് 75 പൈസയായും കുറച്ചു.

റോമിംഗ് ഉള്ളപ്പോള്‍ ലോക്കല്‍ എസ്എംഎസ്സകള്‍ അയക്കാന്‍ ഒരു രൂപയും എസ് ടിഡി എസ്എംഎസ്സുകള്‍ അയക്കാന്‍ 1.50 രൂപയും കുറച്ചിട്ടുണ്ട്. രണ്ടു രീതിയിലുള്ള റോമിംഗ് പ്ലാനുകള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും ട്രായി ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു.

ഉപഭോക്താക്കള്‍ക്ക് ഒരു നിശ്ചിത തുകയ്ക്ക് സൗജന്യ മൊബയില്‍ റോമിംഗ് നല്‍കാന്‍ മൊബൈല്‍ ഓപ്പറേറ്റേഴ്‌സിനെ അനുവദിക്കണമെന്ന് ട്രായി പറഞ്ഞത് മൊബൈല്‍ ഓപ്പറേറ്റേഴ്‌സും അനുകൂലിച്ചു.

English summary
Telecom regulator TRAI announced reduction in the national mobile phone roaming charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X