'ബിജുവിനെ കണ്ടിരുന്നു, സരിതയെ കണ്ടിട്ടില്ല'

താന്‍ ബിജുവുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ അയാള്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകനും ഉണ്ടായിരുന്നെന്നും ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ ചില കുടുംബ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ഓഫീസിന്റെ സുതാര്യത ചിലര്‍ ദുരുപയോഗം ചെയ്‌തെന്നും ടീം സോളാറിന് എമര്‍ജിംങ് കേരളയുമായി ബന്ധപ്പെട്ട് താന്‍ കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സരിത എസ് നായരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്നു പറഞ്ഞത് പ്രതിപക്ഷമല്ലെന്നും മുഖ്യമന്ത്രിയുടെ സഹായി കുരുവിളയാണെന്നും കോടിയേരി ചൂണ്ടി കാണിച്ചു. സരിതയെ താന്‍ ദില്ലിയില്‍ വച്ച് കണ്ടിട്ടില്ലെന്നും കേരള ഹൗസിനു മുന്നില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ അവര്‍ക്കൊപ്പം സരിത ഉണ്ടായിരുന്നെന്ന് പിന്നീട് കുരുവിള പറഞ്ഞാണ് അറിയുന്നതെന്നും മുഖ്യമന്ത്രി കോടിയേരിക്ക് മറുപടി നല്‍കി.
അഞ്ചു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണ കാലത്തും തട്ടിപ്പ് നടന്നിരുന്നെന്നും ബിജു രാധാകൃഷ്ണന്‍ അന്നും കൊലക്കേസിലെ പ്രതിയും പിടികിട്ടാ പുള്ളിയുമായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജുഡീഷ്യല്‍ അന്വേഷണവും രാജി ആവശ്യവും തള്ളിക്കളയുന്നതായും മുഖ്യമന്ത്രി അറിയിച്ചു












Click it and Unblock the Notifications