ശ്രീശാന്തിനെ കുടുക്കിയത് താനല്ലെന്ന് ജിജു

ഐ പി എല്ലിലെ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത് ഉള്‍പ്പെട്ടത് ജിജു ജനാര്‍ദ്ദനന്‍ വഴിയാണ് എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ശ്രീശാന്തിന്റെ ബന്ധുവും സുഹൃത്തുമായ ജിജുവാണ് ശ്രീശാന്തിനെ വാതുവെപ്പ് സംഘങ്ങള്‍ക്ക് പരിചയപ്പെടുത്തിയിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
മുംബൈയില്‍ വച്ച് ശ്രീശാന്തിനെ പോലീസ് പിടികൂടുമ്പോള്‍ ജിജു ഒപ്പമുണ്ടായിരുന്നു. ശ്രീശാന്തിന്റെ പാര്‍ട്ടികള്‍ തയ്യാറാക്കിയിരുന്നതും ശ്രീ അടക്കമുള്ള കളിക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നതും ജിജുവാണ് എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ താന്‍ ശ്രീശാന്തിനെ കുടുക്കിയിട്ടില്ല എന്നും സത്യം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നുമാണ് ജിജു പറയുന്നത്.
ഒത്തുകളിയുമായി തനിക്ക് ബന്ധമൊന്നും ഇല്ല. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ജിജു പറഞ്ഞു. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന കേരള ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിനെ കഴിഞ്ഞ മാസമാണ് പോലീസ് പിടികൂടിയത്. തിഹാര്‍ ജയിലില്‍ കസ്റ്റഡിയിലായിരുന്ന ശ്രീശാന്ത് ഇപ്പോള്‍ ജാമ്യം കിട്ടി നാട്ടിലാണ്.












Click it and Unblock the Notifications