സോളാര്‍: താന്‍ ഒളിവിലല്ലെന്ന് നടി ശാലുമേനോന്‍
ചെങ്ങനാശ്ശേരി: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് താന്‍ മുങ്ങിനടക്കുകയാണ് എന്ന വാര്‍ത്തകള്‍ നടി ശാലു മേനോന്‍ നിഷേധിച്ചു. മുങ്ങി നടക്കുകയാണെങ്കില്‍ ഞാനെങ്ങനെ നിങ്ങളോട് സംസാരിക്കും എന്നായിരുന്നു ശാലു മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചത്. ചെങ്ങനാശ്ശേരിയിലെ വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശാലു മേനോന്‍.
താന്‍ ഒരു ഒളിവിലും പോയിട്ടില്ല. തന്റെ വീട്ടില്‍ ആരും റെയ്ഡ് നടത്തിയിട്ടും ഇല്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരും ഒരു നടപടിയും എടുത്തിട്ടില്ലെന്നും താരം പറഞ്ഞു. സോളാര്‍ കേസുമായി തന്നെ ബന്ധപ്പെടുത്തി ചാനലുകള്‍ നല്‍കുന്നത് വ്യാജ വാര്‍ത്തകളാണ്. ഇത്തരം ചാനലുകള്‍ക്കെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ശാലുമേനോന്‍
സീരിയല്‍ രംഗത്തെ പ്രമുഖ നടിമാരില്‍ ഒരാളാണ് ശാലുമേനോന്‍.

കുടുംബസദസ്സുകളുടെ പ്രിയങ്കരി
ശാലീനത തുളുമ്പുന്ന മുഖമാണ് ശാലുമേനോനെ കുടുംബ സദസ്സുകള്‍ക്ക് പ്രിയങ്കരിയാക്കിയത്.

കെട്ടിലമ്മയുടെ ആര്‍ഭാടങ്ങള്‍
ശാലുവിന് ഒരു വില്ലന്‍ മുഖമുണ്ടോ, ആര്‍ഭാടങ്ങളുടെ പിന്നിലെ രഹസ്യങ്ങള്‍ അജ്ഞാതമാണ്.

കളര്‍ഫുള്‍
ഇടയ്ക്ക് അശ്ലീലചിത്രമിറങ്ങിയെന്ന വാര്‍ത്ത പരന്നതും ശാലു മേനോനെ വിവാദങ്ങളിലെത്തിച്ചിരുന്നു

നടനമാണ് പ്രിയം
അറിയപ്പെടുന്ന നൃത്താധ്യാപിക കൂടിയാണ് ശാലു മേനോന്‍
നൃത്തവിദ്യാലയങ്ങളില്‍ ക്ലാസെടുക്കാന്‍ പോയതുകൊണ്ടാണ് തന്നെ വീട്ടില്‍ കാണാതിരുന്നത്. എന്നാല്‍ ഇത് താന്‍ ഒളിച്ചുപോയി എന്ന രീതിയില്‍ പലരും പ്രചരിപ്പിക്കുകയായിരുന്നു. പത്ത് ബ്രാഞ്ചുകളുണ്ട് നൃത്തവിദ്യാലയത്തിന്. എല്ലായിടത്തും ശനിയും ഞായറും സന്ദര്‍ശിക്കുകയും ക്ലാസ്സുകള്‍ എടുക്കുകയും ചെയ്യാറുണ്ട്.
സോളാര്‍ കേസിനെക്കുറിച്ച് ശാലു മേനോനും അമ്മയും പ്രതികരിച്ചില്ല. തങ്ങള്‍ സത്യത്തിനൊപ്പം മാത്രം പോകുന്നവരാണ് എന്നായിരുന്നു ശാലു മേനോന്റെ അമ്മയുടെ പ്രതികരണം. സരിത എസ് നായര്‍ പ്രതിയായ സോളാര്‍ തട്ടിപ്പു കേസില്‍ സിനിമാ, സീരിയല്‍ നടി ശാലു മേനോനും പങ്കുണ്ടെന്ന് തട്ടിപ്പിനിരയായവര്‍ മൊഴി നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications