മഴയെത്തി, കിണറുകള്‍ കാണാതാകാന്‍ തുടങ്ങി
പകര്‍ച്ചവ്യാധികളും കടല്‍ക്ഷോഭവും അതുമായി ബന്ധപ്പെട്ട ദുരിതങ്ങളും ഉള്‍കൊള്ളുന്ന വാര്‍ത്തകളാണ് മഴക്കാലങ്ങളില്‍ പത്രത്താളുകളെ നിറയ്ക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ഒരു വ്യാഴവട്ടകാലമായി മറ്റൊരു ഭൗമപ്രതിഭാസവും കേരളീയരെ വേട്ടയാടുന്നുണ്ട്. കിണറുകള്‍ അപ്രത്യക്ഷമാവുക. തീര്‍ത്തും ദുരൂഹമായ സാഹചര്യത്തില്‍ ജലസ്രോതസ്സുകള്‍ മണ്ണിനടിയിലേക്ക് താഴ്ന്നു പോവുകയാണ് ചെയ്യുന്നത്.
2000-2001 കാലഘട്ടത്തിലാണ് ഈ പ്രതിഭാസം കണ്ടു തുടങ്ങിയത്. കേരളത്തിലുണ്ടായിരുന്ന കൊച്ചു കമ്പനങ്ങള്‍ക്കും ഗുജറാത്തിലെ അതിശക്തമായ ഭൂചലനത്തിനും തൊട്ടുപിറകെയായിരുന്നു ഇത്. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ പതിനായിരത്തോളം കിണറുകളാണ് ഇങ്ങനെ മണ്ണിനടിയിലായിട്ടുള്ളത്.
തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ മേഖലയിലാണ് ഈ പ്രതിഭാസം അധികം കണ്ടു വരുന്നത്. മെട്രോ റെയില്‍ മുതല്‍ അംബരചുംബികള്‍ വരെ പട്ടുത്തുയര്‍ത്തുമ്പോള്‍ കേരളത്തിന്റെ ദുരൂഹമായ ഈ ഭൗമാവസ്ഥ പരിഗണിക്കുന്നുണ്ടോയെന്ന കാര്യവും സംശയമാണ്. ഏതു നിമിഷവും കടലില്‍ താഴാവുന്ന ഒരു ഭൂഭാഗമായി കേരളം മാറുകയാണോ? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ വിഷയത്തില്‍ പഠനം നടത്തുന്ന ശ്രീമുരുകന്‍ അന്തിക്കാടിന്റ ശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകൂം.

എന്താണ് ശാസ്ത്രീയ വിശദീകരണം
ഭൂമിക്കടിയിലെ മര്‍ദ്ദം, ഇടക്കിടെ ഉണ്ടാകുന്ന ഭൂചലനങ്ങളെ തുടര്‍ന്ന് രൂപപ്പെടുന്ന വിള്ളലുകളിലൂടെ, മഴക്കാലത്ത് താഴ്ന്നിറങ്ങുന്ന മഴ വെള്ളത്തെ ശക്തിയായി മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ ദുര്‍ബലമായ അടിത്തട്ടുള്ള കിണറുകള്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നുവെന്നാണ് പറയപ്പെടുന്നത്.

വെള്ളം തിളയ്ക്കുന്നു
കിണറുകള്‍ താഴ്ന്നു പോവുക മാത്രമല്ല, ചിലയിടങ്ങളില്‍ വെള്ളം തിളച്ചുമറിയുകയും കിണര്‍ നിറഞ്ഞൊഴുകുകയും ചെയ്യാറുണ്ട്.

ശാസ്ത്രജ്ഞര്‍ കൈമലര്‍ത്തുന്നു
എന്താണ് കേരളത്തില്‍ മാത്രം ഇത്തരമൊരു പ്രതിഭാസം. ഇതുവരെ ശാസ്ത്രീയമായ ഒരു പഠനവും ഈ വിഷയത്തില്‍ നടത്തിയിട്ടില്ല.

ഒരു സിസ്‌മോളജിസ്റ്റ് പോലുമില്ല
ഇക്കാര്യത്തെ കുറിച്ച് പഠിയ്ക്കാന്‍ കേരളത്തില്‍ ഒരു സിസ്‌മോളജിസ്റ്റു പോലുമില്ല.

എന്തുകൊണ്ട് കേരളത്തില്‍ മാത്രം
ഈ പ്രതിഭാസം എന്തുകൊണ്ട് കേരളത്തില്‍ മാത്രം കൂടുതല്‍ കാണപ്പെടുന്നു

ചെറുചലനങ്ങള്‍ എന്തിന്റെ സൂചനയാണ്
2012ല്‍ മാത്രം 100ഓളം ഭൂചലനങ്ങളാണ് കേരളത്തിലുണ്ടായത്. ഇത് വലിയൊരു ഭൂചലനത്തിന്റെ സൂചനയാണോ? ആര് ഉത്തരം നല്‍കും. ഒരു ചെറിയ ഇളക്കം മതി കടലിലെ ജലനിരപ്പിനൊപ്പമുള്ള കൊച്ചിയെ വെള്ളത്തിലാഴ്ത്താന്‍.












Click it and Unblock the Notifications