സരിത എസ് നായരുടെ റിമാന്‍ഡ് ജൂലൈ 1 വരെ നീട്ടി

കഴിഞ്ഞ ദിവസം സരിതയുടെ കാക്കനാട്ടെ വീട്ടില്‍ പോലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു. കനത്ത സംഖ്യകള്‍ എഴുതിയ ചെക്കുകള്‍ ഉള്‍പ്പെടെ നിരവധി ചെക്ക് ബുക്കുകള്‍ ഇവിടെ നിന്നും പോലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കോടതിയില്‍ ഹാജരാക്കപ്പെട്ട സരിതയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചില്ല.
കാറ്റാടി ഫാമുകളും സോളാര്‍ പവര്‍ പ്ലാന്റുകളും കാട്ടി നിരവധി നിക്ഷേപകരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്നാണ് ഇവര്‍ക്കെതിരായ കേസ്. ബിജുരാധാകൃഷ്ണനും സരിതയുമാണ് സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികള്‍. ഇവര്‍ കേരളത്തിനു പുറത്തും തട്ടിപ്പു നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ക്രഡിറ്റ് ഫിനാന്‍സ് ഷോപ്പ് എന്ന സ്ഥാപനത്തിന്റെയും മെറ്റല്‍ ഇടപാടിന്റെയും പേരില്‍ 37.5 ലക്ഷം രൂപയോളം ഇവര്‍ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ ഓഫീസ് വഴി താന്‍ ഇടപാടുകള്‍ നടത്തി എന്ന ബിജുവിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരിക്കുകയാണ്.












Click it and Unblock the Notifications