Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു പിടിയില്‍

Biju Radhakrishnan
കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ പൊലീസ് പിടിയില്‍. കോയമ്പത്തൂരിന് സമീപത്തു വച്ചാണ് ബിജുവിനെ പിടികൂടിത്. തമിഴ് നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിജവിനെ അറസ്റ്റ് ചെയ്തത്.

സോളാര്‍ പ്ലാന്റും വിന്‍ഡ്മില്‍ ഫാമും നിര്‍മ്മിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി 40,50,000 രൂപ തട്ടിയ കേസിലാണ് ബിജു രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതിയും ഭാര്യയുമായ സരിതയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ബിജു തൃശ്ശൂരില്‍ നിന്ന് തമിഴ് നട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ബിജു പിടിക്കപ്പെട്ടത്.

സോളാര്‍ വിഷയത്തില്‍ പ്രതിച്ചേര്‍ക്കപ്പെട്ടതോടെ ഒളിവില്‍ പോയ ബിജുവിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം ചാനലുകളുമായി ബിജു സംസാരിച്ച ലാന്റ് ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു കൊണ്ടായിരുന്നു അന്വേഷണം. തിങ്കളാഴ്ച ഉച്ചയോടെ പിടികൂടിയ ബിജുവിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.

ഞായറാഴ്ച ഇന്ധനപമ്പില്‍ വച്ച് തിരിച്ചറിഞ്ഞ ബിജുവിനെ ക്രോസ് റോഡിലുള്ള മൊബയില്‍ ഷോപ്പില്‍ നിന്നാണ് പിടികൂടിയത്. താടിയും മുടിയും വടിച്ച നിലയിലായിരുന്നു. പിടികൂടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഒരു സഹായിയെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു

ബിജു രാധാകൃഷ്ണന്‍ രാജ്യവ്യാപകമായി നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ പത്തു കോടിയില്‍പ്പരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ആദ്യ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കൊലപാതക കേസും നിലവിലുണ്ട്.

അന്വേഷണ സംഘം കൃത്യമായി പ്രവര്‍ത്തിച്ചതിന്റെ തെളിവും അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയമുള്ളവര്‍ക്കുള്ള മറുപടിയുമാണ് അറസ്റ്റ് എന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+