ഡിവൈഎഫ്‌ഐ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. അഞ്ച് റൗണ്ട് കണ്ണീര്‍ വാതകം പ്രയോഗിച്ചിട്ടും സ്ഥിതി നിയന്ത്രണാധീതമാവാത്തതിനെ തുടര്‍ന്നാണ് ഗ്രാനേഡ് പ്രയോഗിച്ചത്. ചിതറിയോടിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വീണ്ടും സംഘടിക്കുകയും പ്രതിഷേധ സ്ഥലത്തെത്തി കുത്തിയിരിപ്പു നടത്തുകയും ചെയ്തു.
ഗ്രാനേഡ് പ്രയോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോഴിക്കോടും എറണാകുളത്തും കലക്ട്രേറ്റിനു നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. തൃശ്ശൂരില്‍ കലക്ട്രേറ്റിനു മുന്നിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് സ്ഥിതി ശാന്തമാവുകയായിരുന്നു.
തിരുവനന്തപുരത്ത് മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഇടത് എംഎല്‍എമാര്‍ സമരസ്ഥലത്തെത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള മുദ്രവാക്യം ഉയര്‍ത്തി കൊണ്ടാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്.
അതേ സമയം മുഖ്യമന്ത്രി രാജി വയ്ക്കും വരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications