നിയമസഭയിലും ബാനര്‍ ; മുഖ്യന്‍ രാജിവെക്കണമെന്ന്

ചോദ്യോത്തരവേള നിര്‍ത്തിവച്ച് സോളാര്‍ തട്ടിപ്പു വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുപ്പ് നടത്തുകയായിരുന്നു. നിയമസഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ സോളാര്‍ വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തരവേള കഴിയാതെ ചര്‍ച്ച അനുവദിക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ബഹളം. ബഹളം ശക്തമായതിനെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കിയതായി സ്പീക്കര്‍ അറിയിച്ചു.
സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനിടയില്‍ സരിത കേരളം സുന്ദര കേരളം തുടങ്ങിയ മുദ്രാവക്യ വിളികളും ഉയരുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളായ എഐവൈഎഫും ഡിവൈഎഫ്‌ഐയും തിങ്കളാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications