11കാരന്‍ അച്ഛനായി; 36 കാരി പിടിയില്‍!

11 കാരനായ സ്‌കൂള്‍ കുട്ടിയില്‍ നിന്നും അമ്മയായ 36 കാരിയാണ് ഏറ്റവും ഒടുവില്‍ ന്യൂസിലന്‍ഡില്‍ കുഴപ്പത്തിലായിരിക്കുന്നത്. മകന്റെ കൂട്ടുകാരനായ 11 കാരനുമായി ഇവര്‍ ഏറെക്കാലമായി ബന്ധത്തിലായിരുന്നത്രെ. യുവതിക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതിന് രാജ്യത്തെ നിയമം അനുവദിക്കുന്നില്ല എന്നൊരു തടസ വാദമുണ്ട്.
ന്യൂസിലാന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ എന്ന റെക്കോര്‍ഡാണ് ഈ സംഭവത്തിലെ നായകനായ 11 കാരനെ കാത്തിരിക്കുന്നത്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത അച്ഛന്‍മാരുടെ എണ്ണം രാജ്യത്ത് കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനാരാണെന്ന് വ്യക്തമല്ലാത്ത അഞ്ഞൂറോളം പ്രസവങ്ങള്‍ ഓരോ വര്‍ഷവും നടക്കുന്നതായും കണക്കുകള്‍ പറയുന്നു.
2008 ല്‍ രാജ്യത്ത് 15 വയസ്സില്‍ താഴെയുള്ള 11 അച്ഛന്‍മാര്‍ ഉണ്ടായിരുന്നതായാണ് കണക്കുകള്‍. 2006 ല്‍ ന്യൂസിലന്‍ഡില്‍ 11 കാരി പ്രസവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 15 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഹാമില്‍ട്ടണില്‍ 45 കാരിയെ 22 മാസം ജയിലിലിട്ടിരുന്നു.












Click it and Unblock the Notifications