സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്

ഈ മാസം ഒരു പവന്‍ സ്വര്‍ണത്തിന് 20,200 രൂപാനിരക്കില്‍ ആരംഭിച്ച സ്വര്‍ണവ്യാപാരം ആഗോള വിപണിയിലെ വില വ്യത്യാസത്തിനനുസരിച്ചാണ് കൂടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവും വിലവര്‍ധനവിന് കാരണമാണ്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് അതായത് 31.1 ഗ്രാം സ്വര്‍ണത്തിന് 1.70 ഡോളര്‍ താഴ്ന്ന് 1383 ഡോളറിലെത്തി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഇപ്രാവശ്യം വില ഇടിഞ്ഞെങ്കിലും സംസ്ഥാനത്ത് രൂപയുടെ മൂല്യമാണ് വില്ലനായി നില്‍ക്കുന്നത്. വ്യാപാര കമ്മി കൂടുന്നതിനാല്‍ സ്വര്‍ണ ഇറക്കുമതി നിയന്ത്രിച്ച് ആവശ്യകാര്‍ക്ക് മാത്രം സ്വര്‍ണം ലഭ്യമാക്കുക എന്ന കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനവും സ്വര്‍ണ വില കൂടാന്‍ കാരണമാണ്.












Click it and Unblock the Notifications