ഡിഎസ്പിയുടെ കാര്‍ കുട്ടികളെ ഇടിച്ചു; അഞ്ച് മരണം

മഹാജന്റെ ഭാര്യ മീനാക്ഷി (45), ബന്ധുവായ രാജാറാം ഗെയ്ക്ക് വാദ് (73), കോളേജ് വിദ്യാര്‍ത്ഥിനിയായ വര്‍ഷ ഗെയ്ക്ക് വാദ് (18), കണ്ടെയ്‌നറിന്റെ ഡ്രൈവര്‍ കിഷന്‍ ലാല്‍ കുമാര്‍ (22), കൂടെയുണ്ടായിരുന്ന മഹാദേവ് കുമാര്‍ (18) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഡി എസ് പി മഹാജന്‍ (50) അടക്കം അഞ്ച് പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.
മഹാജനും ഭാര്യയും മൂന്ന് ബന്ധുക്കളും എസ് യു വിയില്‍ അഹമ്മദ്‌നഗറില്‍ നിന്നും പുനെയിലേക്ക് വരികയായിരുന്നു. കോന്ധാപുരിക്കടുത്ത് ഹേവിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. മുന്നില്‍ പോയ വാഹനം ഇവരെ തട്ടാതെ വെട്ടിയൊഴിഞ്ഞെങ്കിലും മഹാജന്‍ ഓടിച്ചിരുന്ന എസ് യു വി ഇവരെ ഇടിച്ചുതെറുപ്പിച്ചു.
തുടര്‍ന്ന് നിയന്ത്രണം വിട്ട എസ് യു വി സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയ്‌നറില്‍ ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കണ്ടെയ്‌നറിന്റെ പഞ്ചറായ ടയര്‍ മാറ്റിയിടുകയായിരുന്നു ഡ്രൈവറായ കിഷന്‍ ലാല്‍ കുമാറും ക്ലീനറും. റോഡ് മുറിച്ചുകടക്കുകയായിരുന്നു പെണ്‍കുട്ടികളിലൊരാളായ വര്‍ഷ എന്ന വിദ്യാര്‍ത്ഥിനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. എസ് യു വിയിലുണ്ടായിരുന്നവരും സംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications