വിവാദങ്ങള്‍ക്കിടെ മോഡി - അദ്വാനി കൂടിക്കാഴ്ച
ദില്ലി: വിവാദങ്ങള്‍ക്കിടെ നരേന്ദ്ര മോഡി എല്‍ കെ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷനായ ശേഷം ആദ്യമായാണ് മോഡി അദ്വാനിയെ സന്ദര്‍ശിക്കുന്നത്. മോഡിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് അദ്വാനി പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ രാജിവെച്ചിരുന്നു. എന്നാല്‍ സ്വരം മയപ്പെടുത്തിയ അദ്വാനി പിന്നീട് രാജി പിന്‍വലിച്ചു.
ഈ സാഹചര്യത്തിലാണ് ഒരുകാലത്ത് തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന അദ്വാനിയെ മോഡി അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പാര്‍ട്ടിയില്‍ ഏറ്റവും എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് എല്‍ കെ അദ്വാനിയാണ്.

മോഡിയെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയതിന് ശേഷമുണ്ടായ രാഷ്ട്രീയക്കളികളികളില്‍ ബി ജെ പിക്ക് അവരുടെ ഏറ്റവും ശക്തരായ കൂട്ടാളികളായ ജെ ഡി യുവിനെ നഷ്ടമായിരുന്നു. എല്‍ കെ അദ്വാനിയുമായി നല്ല ബന്ധം തുടരുന്ന ജെ ഡി യു നേതാക്കളെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യം കൂടി നരേന്ദ്രമോഡിയുടെ അദ്വാനി കൂടിക്കാഴ്ചയ്ക്ക് പിന്നിലുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അതേസമയം ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതും അദ്വാനിയെ കാണാനായി ദില്ലിയില്‍ എത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും പങ്കെടുത്തേക്കും എന്നാണ് സൂചനകള്‍.












Click it and Unblock the Notifications