ഭാര്യയുടെ നഗ്നചിത്രമയച്ച ടെക്കി പിടിയില്‍

നന്ദകുമാര്‍ ജെയ് ആണ് വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയോട് ഈ കടുംകൈ ചെയ്തത്. ആദ്യ വിവാഹം മറച്ചുവെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നാരോപിച്ചാണ് ഗുണ്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.
ഇതില്‍ കുപിതനായ നന്ദകുമാര്‍ ബന്ധുക്കള്‍ക്കും അടുത്ത കൂട്ടുകാര്‍ക്കും ഭാര്യയുടെ നഗ്നഫോട്ടോകള്‍ അയച്ചുകൊടുക്കുകയായിരുന്നു. യുവതി നല്‍കിയ സൈബര്‍ കേസ് അനുസരിച്ച് ആന്ധ സിഐഡി വിഭാഗമാണ് കേസ് അന്വേഷിച്ചത്.
ജോലിക്കായി പെണ്‍കുട്ടി അമേരിക്കയിലേക്ക് പോയതിനുശേഷം ഭാര്യവീട്ടുകാരെ വിളിച്ചും ഇയാള്‍ നിരന്തരം ഭീഷണി മുഴക്കിയിരുന്നു. യുവതിയുടെ പേരിനോട് സാമ്യമുള്ള ഇമെയില്‍ ഐഡികള്‍ ഉണ്ടാക്കിയായിരുന്നു ഫോട്ടോകള്‍ അയച്ചത്. തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നന്ദകുമാര്‍ നടത്തുന്നതെന്ന് യുവതി പരാതിയില്‍ ആരോപിച്ചു.












Click it and Unblock the Notifications