കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനക്കൊമ്പ്: മോഹന്‍ലാലിനെതിരായ ഹര്‍ജി തള്ളി

Google Oneindia Malayalam News

കൊച്ചി: സൂപ്പര്‍ താരം മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത കേസില്‍ കോടതി ഇടപെടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് മരവിച്ചു കിടക്കുകയാണ് എന്നും അന്വേഷണം ത്വരിതപ്പെടുത്താന്‍ കോടതി ഇടപെടണം എന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

തൃശ്ശൂര്‍ പൊറത്തുശേരി സ്വദേശിയായ പ്രമോദാണ് സിനിമാതാരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ സിനിമാതാരവും മുന്‍ മന്ത്രിയുമായ ഗണേഷ് കുമാറും വനം വകുപ്പിലെ ഉദ്യോഗസ്ഥരും മോഹന്‍ലാലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

mohanlal

നേരത്തെ ആനക്കൊമ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയും കോടതി തള്ളിയിരുന്നു. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍നിന്നും നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ കേസ് ഇപ്പോള്‍ മരവിച്ച അവസ്ഥയിലാണ് എന്നാണ് ഹര്‍ജിക്കാരന്റെ വാദം.

ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ മഹസര്‍ തയ്യാറാക്കിയെങ്കിലും കൊ്മ്പുകള്‍ പിടിച്ചെടുത്തിട്ടില്ല. മോഹന്‍ലാലിനെതിരെ വനംവകുപ്പ് നല്‍കിയ പരാതിയില്‍ ഒരു കേസ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇപ്പോഴും നിലവിലുണ്ട്.

അതേസമയം കേസില്‍ കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരന് അര്‍ഹതയിലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. വെറും പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നതെന്നും ഹര്‍ജി തള്ളിക്കളയണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കാരുണ്യ ലോട്ടറി പരസ്യത്തില് നിന്നും ഒത്തുകളിക്കേസില്‍ പിടികൂടിയ ശ്രീശാന്തിനെ ഒഴിവാക്കിയ പോലെ ആനക്കൊമ്പ് കേസില്‍ കുറ്റാരോപിതനായ മോഹന്‍ലാലിനെയും ഒഴിവാക്കണം എന്ന് കഴിഞ്ഞ ദിവസം പാലായിലെ മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ധനമന്ത്രി കെ എം മാണിക്ക് പരാതി നല്‍കിയിരുന്നു.

English summary
High court rejected plea against cine actor Mohanlal in ivory case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X