ബിജുവിനെ സംരക്ഷിച്ചത് എല്‍ ഡി എഫ് സര്‍ക്കാര്‍

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അവരുടെ താങ്ങും തണലും ആസ്വദിച്ചയാളാണ് ബിജു. അന്ന് പരാതിയുണ്ടായിട്ടും ബിജുവിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ബിജുവിന്റെ കാര്യത്തില്‍ പ്രതിപക്ഷത്തിനകത്ത് തന്നെ പലര്‍ക്കും പല അജണ്ടകളുണ്ട്. എന്നാല്‍ പ്രതിപക്ഷത്ത് തന്നെ ഇത് മനസ്സിലാകാത്ത ആളുകളുണ്ട് എന്നും തിരവഞ്ചൂര്‍ കളിയാക്കി.
ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലും സമാനമായ സംഭവമാണ് ഉണ്ടായത്. പ്രതിപക്ഷത്തിന്റെ ഹിഡന്‍ അജണ്ടകള്‍ ഇക്കാര്യത്തിലുണ്ട്. മുമ്പത്തെ സര്‍ക്കാരിന്റെ കാലത്ത് സഹായം കിട്ടിയതുകൊണ്ടാണ് ബിജു ഇവിടെ പേടിക്കാതെ ജീവിച്ചത്. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. ശക്തമായ നടപടി ഈ സര്‍ക്കാര്‍ എടുക്കും എന്ന മനസ്സിലായതുകൊണ്ടാണ് ബിജു ഇങ്ങനെ പ്രതികരിച്ചത്.
സമരക്കാര്‍ക്കെതിരെ വീര്യം കൂടിയ കണ്ണീര്‍വാതക ഷെല്ലുകള്‍ ഉപയോഗിച്ചു എന്ന പരാതിയെ ആഭ്യന്തരമന്ത്രി കളിയാക്കി. കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്തുള്ള ഷെല്ലുകളാണ് ഇന്നലെ ഉപയോഗിച്ചത്. അല്ലാതെ പുതിയ ഗ്രനേഡ് വാങ്ങിച്ചിട്ടില്ല. ടി പി വധക്കേസിലെന്ന പോലെ തന്നെ കേസനേഷണം തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നും മന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications