സോളാര്‍ ചൂട്; സഭ രണ്ടാം ദിവസവും സ്തംഭിച്ചു

തിങ്കാളാഴ്ച പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മാറ്റി വച്ച നിയമസഭ സമ്മേളനം ചൊവ്വാഴ്ച വീണ്ടും ചേര്‍ന്നപ്പോള്‍ അഞ്ചു മിനിട്ടു മാത്രമാണ് സമ്മേളിക്കാന്‍ കഴിഞ്ഞത്. അതിനുള്ളില്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ഇതിനിടയില്‍ ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ അഗങ്ങളെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. മുഖ്യമന്ത്രി രാജി വയ്ക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുമ്പിലെത്തി മുദ്രാവാക്യം വിളിച്ചു.
പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി. സ്ഥിതിഗതികള്‍ എന്നിട്ടും ശാന്തമാവാത്തതിനെ തുടര്‍ന്ന് സിയമസഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് ഇടത് എംഎല്‍എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി.
വരും ദിവസങ്ങളില്‍ സഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. യുവജനസംഘടനകളും വ്യാപകമായ പ്രതിഷേധവുമായി രംഗത്തുണ്ട്. സ്പീക്കര്‍ ഭരണകക്ഷിക്ക് കൂട്ടു പിടിക്കുന്നതായി വിഎസ് വിമര്‍ശിച്ചു












Click it and Unblock the Notifications