2012ല്‍ ഇന്ത്യയില്‍ 8,541കുട്ടികളെ ബലാത്സംഗംചെയ്തു
ദില്ലി: കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ എണ്ണം കൂടുന്നു. 2012 ല്‍ രാജ്യത്ത് 8,541 കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ദേശീയ കുറ്റാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്.

2008 ല്‍ 5,446 ,അടുത്തവര്‍ഷം 5,336, 2010 ല്‍ 5,484, അതിന് തൊട്ടടുത്തവര്‍ഷം 7,112 എന്നിങ്ങനെയായിരുന്നു കുട്ടികള്‍ക്ക് നേരെയുള്ള ബലാത്സംഗങ്ങളുടെ കണക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2007 ല്‍ ഏറ്റവും അധികം കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടത് മദ്ധ്യപ്രദേശിലായിരുന്നു. 1,043 കുട്ടികളാണ് ഇവിടെ പീഡിപ്പിക്കപ്പെട്ടത്.
2007 ല്‍ ഒരൊറ്റ കുട്ടിപോലും പീഡിപ്പിക്കപ്പെടാതിരുന്നത് ലക്ഷദ്വിപില്‍ മാത്രമാണ്. 2012 ല്‍ ഏറ്റവും അധികം പീഡനങ്ങള്‍ നടന്നത് മിസോറാമിലാണ്. 2012 ല്‍ ഇന്ത്യയില്‍ 1,597 കുട്ടികള്‍ കൊലപ്പെട്ടു. ദില്ലിയില്‍ മാത്രം 39 കുട്ടികളും ഉത്തര്‍പ്രദേശില്‍ 449 ഉം മഹാരാഷ്ട്രയില്‍ 201 ഉം ബിഹാറില്‍ 128 ഉം കൊലപാതകങ്ങള്‍ നടന്നു.
2012 ല്‍ ജമ്മു-കാശ്മീരില്‍ കുട്ടികളുടെ കൊലപാതകം ഒന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.












Click it and Unblock the Notifications