കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്എസ് ബിസി ബാങ്കും കള്ളപ്പണം സൂക്ഷിക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ന്യൂ ജനറേഷന്‍ ബാങ്കുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് കള്ളപ്പണമോ? ഇന്ത്യയുടെ സന്പത്ത് വ്യവസ്ഥയ്ക്ക് സമാന്തരമായി മറ്റൊരു സന്പത്ത് വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് പുത്തന്‍ ബാങ്കുകള്‍.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കോബ്രപോസ്റ്റ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളില്‍ കള്ളപ്പണത്തിന്റെ വിനിമയം നടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടത്. ഇതിനെത്തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയിരുന്നു.

ഇതാ വീണ്ടും കള്ളപ്പണത്തിന്റെ സൂക്ഷിപ്പുകാരായി ബാങ്കുകള്‍ മാറുന്നതിന്റെ വാര്‍ത്ത വീണ്ടും പുറത്ത് വന്നിരിയ്ക്കുന്നു. എച്ച്എസ് ബി സി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരാണ് കള്ളപ്പണം സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യം വരെ ഒരുക്കികൊടുക്കുന്നത്.ഇത്തരം പണം വിനിമയം നടത്താനും ഇവര്‍ സന്നദ്ധരാകുന്നു എന്നതാണ് വാര്‍ത്ത തുറന്ന് കാട്ടുന്ന ഏറ്റവും ദോഷകരമായ കാര്യം

മാധ്യമങ്ങളില്‍ ഉദ്യോഗസ്ഥര്‍ കള്ളപ്പണം സൂക്ഷിക്കാന്‍ സഹായിക്കാം, ലോക്കര്‍ സൗകര്യം ഒരുക്കാം എന്ന് പറയുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ഉണ്ട്.സിഎന്‍എന്‍-ഐബിഎന്‍ ല്‍ വന്ന വാര്‍ത്തയെത്തുടര്‍ന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ഇത്തരം ബാങ്കുകളിലെ എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരല്ല. കള്ളപ്പണം സൂക്ഷിക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥരും ഉണ്ട്. കോബ്രപോസ്റ്റ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിരുന്നു.

English summary
A Cobrapost undercover reporter posing as a politician’s aide was offered lockers for black money and senior bank officials confirmed on camera that money laundering is a service offered by all
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X